അപ്പുറത്തെ ജാനകി ചേച്ചിയും ശോഭയും അടക്കം പറഞ്ഞു ,, കുഞ്ഞിനെ പെട്ടിട്ടു രണ്ടുമാസം തികച്ചയില്ല നാളെ പോവുകയാ ദുബയിലോട്ടു ,,അതിനെ ഇവിടെ ഒറ്റയ്കിട്ടിട്ടു ..ഇങ്ങനെയും മനസാക്ഷി ഇല്ലാത്ത പെണ്ണുങ്ങള്‍ ഉണ്ടോ ? ചെറിയ കൊച്ചിനെ അതിനു മുലപ്പാല്‍ കൊടുക്കാതെ .. ഹോ എങ്ങിനെ മനസ്സ് വരുന്നു ..പക്ഷെ അവള് തിരിച്ചു പോവാന്‍ തന്നെ തീരുമാനിച്ചിരുന്നു .. വിധി അവള്‍ക്കായി ഒരുക്കി വച്ച കൃരതകളെ നേരിടാന്‍ .. ആകസ്മികമായി വന്ന പ്രിയമുള്ളവാന്റെ മരണം .. ബാകി വച്ച ബാധ്യതകള്‍ ,, പോയെ മതിയാവു !!
ഇന്നവന്‍ അരുണ്‍ അഡ്മിഷന്‍ ഇന് വേണ്ടി പോവുകയാണ് എഞ്ചിനീയറിംഗ് ഇന്റെ ,, പുത്തന്‍ ബൈക്ക് ഇന്റെ കീ കറക്കി കൊണ്ടസന്തോഷത്തോടെ അവന്‍ അമ്മയെ നോക്കി ചിരിക്കുമ്പോള്‍ അവള്‍ ഓര്‍ത്തു ,, ഭാഗ്യം ,, കൊടുക്കാതെ പോയ അമ്മിഞ്ഞ പാലിന്റെ പരിഭവം ഇവനില്‍ നിന്നും കേള്‍കേണ്ടി വന്നില്ലല്ലോ .
1 അഭിപ്രായം:
നന്നായിരിക്കുന്നു മനു
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ