2010 ജൂലൈ 31, ശനിയാഴ്‌ച

ഞാന്‍ കണ്ട ലോക കപ്പു

ഇരമ്പി ആര്‍ത്തു തീനിച്ച കൂട്ടം വരുന്ന പ്രതിതി ആയിരുന്നു 19 അം വേള്‍ഡ് കപ്പ്‌ കാണാന്‍ ടെലിവിഷന്‍ ഇന് മുന്നില്‍ ഇരുന്നപ്പോ അനുഭവപ്പെട്ടത് ,, ഇത് വരെ ലോക കപ്പില്‍ കണ്ട ഗാലെരി കളില്‍ നിന്നും ഇരുണ്ട വന്‍കരയിലെ ഗാലെരി കളെ വയ്ത്യസ്തം ആകിയത് വുവുസേലെ കളാണ് ,, മനസിനെ കുളിരനിയിക്കുന്നതയിരുന്നു ഉത്ഘാടന പരിപാടികള്‍, പോപ്‌ റാണി ഷകിര യുടെ 'വക വക' ഗാനം ലോകമാകെ പാടിനടന്നു , ലോകം ആഫ്രികായുടെ പിറകില്‍ ആയിരുന്നു ആ ഒരു മാസം ..
അതിധേയരും മെക്സിക്കോ യും ആയിരുന്നു ആദ്യ മത്സരം,, ആദ്യ ഗോള്‍ നേടി അഫ്രികായുടെ ശബലാല ചരിത്രത്തിന്റെ ഭാഗമായി,, മത്സരം സമനിലയില്‍ അവസാനിച്ചു,, ആദ്യ റൌണ്ട് അവസാനിക്കുമ്പോ മത്സരങ്ങളില്‍ ഭൂരിഭാഗവും വിരസമായിരുന്നു എടുത്തു പറയാനുള്ള പ്രകടനം ജെര്‍മനി ആസ്ത്രേലിയ യെ 4 ഗോള്‍ ഇന് തോല്പിച്ചതയിരുന്നു ആദ്യത്തെ അട്ടിമറിയും സ്പൈന്‍ സ്വിറ്റ്സര്‍ലാന്റ് മത്സരത്തില്‍ സംഭവിച്ചു . ഏകപക്ഷീയമായ ഒരു ഗോളിന് കാള പോരിന്റെ നാട്ടുകാര്‍ പരാജയം സമ്മതിച്ചു ,, വമ്പന്‍ മാരായ ഫ്രന്‍സ്, ഇറ്റലി , ഇംഗ്ലണ്ട് , പോര്‍ച്ചുഗല്‍ ആരും പ്രതിക്ഷിച്ച പ്രകടനം നടത്തിയില്ല, ആദ്യ റൌണ്ടില്‍ സമനില കൊണ്ട് തൃപ്തി പെടേണ്ടി വന്നു ഇവര്‍ക് , ബ്രസീല്‍ , അര്‍ജെന്റിന എന്നിവര്‍ കേടുകൂടാതെ രക്ഷപെട്ടു എന്ന് വേണം പറയാന്‍, ബ്രസീലിന്റെ മൈകോണ്‍ സീറോ ആങ്കിളില്‍ അടിച്ച ആ ഗോള്‍ കളി ഭ്രാന്ദന്‍ മാര്‍ക്കു പ്രിയപെട്ടതായി, അര്‍ജെന്റിനയുടെ ഹൈന്സിന്റെ തകര്‍പന്‍ ഹെഡ് ഇലൂടെ ഉള്ള ഗോള്‍ ഉം എടുത്തു പറയേണ്ടത് തന്നെ ..

ഡിഗോ ഫോരലന്റെ ഒരു മനോഹരമായ ലോങ്ങ്‌ റൈന്‍ജര്‍ അടക്കം ഏകപക്ഷീയമായ 3 ഗോള്‍ ഇന് ബഫനകളെ മുക്കി പഴയ പടക്കുതിരകള്‍ ഉറുഗ്വെ തുടങ്ങി,, ആദ്യ ആഴ്ചയിലെ ഹീറോ കളായ ജെര്‍മനിയെ സെര്‍ബിയ അട്ടിമറിക്കുന്ന കാഴ്ച ഞട്ടിക്കുന്നതയിരുന്നു .. ഫ്രാന്‍സിനും ഇംഗ്ലണ്ട് ഇനും ഇറ്റലി ക്കും വീണ്ടും സമനില ആയിരുന്നു ഫലം, അര്‍ജെന്റിന കൊറിയയെ 4 - 1 തോല്‍പിച്ചതും ഹിഗുന്റെ ഹടിക് ആയിരുന്നു മത്സരത്തിന്റെ സവിശേഷത . ആദ്യമായി ലോക കപ്പിനെതുന്ന കൊറിയ ക്കാരെ ഗോള്‍ മഴയില്‍ മുക്കി പോര്‍ച്ചുഗല്‍ ( 7 - 0 ). ബ്രസീല് ഐവറി കോസ്റ്റ് ഇനെ 3 - 1 ഇന് തോല്‍പ്പിച്ച് ആധികാരികത നില നിര്‍ത്തി, ആദ്യ തോല്‍വിക്ക് ശേഷം സ്പൈന്‍ ഇന്റെ ശക്തമായ തിരിച്ചു വരവാണ് കണ്ടത് ഹോണ്ടുരസിനെ വിയയുടെ രണ്ടു ഗോളിന് അവര്‍ തോല്‍പ്പിച്ച് നോക്ക് ഔട്ട്‌ റൌണ്ട് പ്രതിക്ഷകള്‍ സജീവമാക്കി,, രണ്ടാമത്തെ അഴ്ചാ കഴിഞ്ഞപ്പോ വമ്പന്‍ മാരായ ഫ്രന്‍സ് , ഇറ്റലി , ജെര്‍മനി ഇംഗ്ലണ്ട് , സ്പൈന്‍ എന്നിവരുടെ നില ഭദ്ര്മയിരുന്നില്ല ,, ശേഷിക്കുന്ന കളി ജയിച്ചാല്‍ മാത്രം പോര കണക്കും ഭാഗ്യവും ഒപ്പം നിക്കണം എന്നാ അവസ്ഥ ആയിരുന്നു,,

ചാമ്പ്യന്‍ ടീം രണ്ടാം സ്ഥാനക്കാര്‍ ആതിഥേയര്‍ എന്നിവര്‍ ആദ്യ റൌണ്ടില്‍ തന്നെ പുറത്തായ വേള്‍ഡ് കപ്പ്‌ ആയിരുന്നു,,ഇറ്റലിയും , ഫ്രാന്‍സും ദക്ഷിണ അഫ്രികായും ആദ്യ റൌണ്ടില്‍ പുറത്തു,, ജെര്‍മനിയും ഇംഗ്ലണ്ട് ഉം കഷ്ടിച്ച് കടന്നു കൂടി, സ്പൈന്‍ ആദ്യ മത്സരത്തില്‍ തോറ്റെങ്കിലും ഗ്രൂപ്പ്‌ H ഇല്‍ ഒന്നാം സ്ഥാനക്കാരായി വന്നു , രണ്ടാം റൌണ്ടില്‍ ബ്രസീലിനെ കാണാതെ രക്ഷപെട്ടു ,, ഹോളണ്ട് അര്‍ജെന്റിന എല്ലാം മത്സരവും ജയിച്ചു കറുത്തു തെളിയിച്ചു, ഏഷ്യയില്‍ നിന്നും കൊരീയയും ജപ്പാനും അവസാന പതിനാറില്‍ എത്തി, അഫ്രികായുടെ പ്രതിനിധി ഖാന ആയിരുന്നു പിന്നെ അമേരിക്കയും ഒഴിച്ചാല്‍ പതിവ് പോലെ ലാറ്റിന്‍ അമേരിക്ക ടീമും യുറോപ് ടീമുകളും ആയിരുന്നു രണ്ടാം റൌണ്ടില്‍ എത്തിയ ടീമുംകള്‍ ,,

രണ്ടാം റൌണ്ടില്‍ ആദ്യ മത്സരം ഉരുഗേ , കൊറിയ ആയിരുന്നു,, ഒന്നിനെതിരെ രണ്ടു ഗോളിന് ജയിച്ചു ഉരുഗെ അവസാന എട്ടില്‍ സ്ഥാനം പിടിച്ചു , രണ്ടാമത്തെ മത്സരത്തില്‍ ഖാന അമേരിക്കയെ തോല്‍പിച്ചു വിജയ ഗോള്‍ വീണത്‌ എക്സ്ട്രാ ടൈം ഇല്‍ ആയിരുന്നു.. തപ്പി തടഞ്ഞു രണ്ടാം റൌണ്ട് ഇല്‍ എത്തിയ ഇംഗ്ലണ്ട് ഇനെ ജെര്‍മനി 4 - 1 ഇന് നിലം പരിശാക്കി, ഇംഗ്ലണ്ട് ഇന്റെ ഒരു ഗോള്‍ റെഫ്രി നല്‍കാതെ പോകുന്നതും കണ്ടു,, ലാംപാര്‍ഡ് ഇന്റെ കിക്ക് ഗോള്‍ ലൈന്‍ കടന്നു എന്ന് ടെലിവിഷന്‍ റിപ്ലേയില്‍ വ്യക്തമായിരുന്നു ,, അര്‍ജെന്റിന മെക്സിക്കോ 3 - 1 ഇന് ജയിച്ചു ‍ ഒരു അര്‍ജെന്റിന ജെര്‍മനി മത്സരത്തിനു കളമൊരുങ്ങി .. പരാഗ്വ ജപ്പാന്‍ മത്സരം പെനാല്‍ടി വരെ നീണ്ടു ,, ജപ്പാന്‍ എടുത്ത മൂന്നാമത്തെ കിക്ക് ബാറില്‍ തട്ടിയപ്പോള്‍ അവസാനിച്ചത്‌ ഏഷ്യയുടെ പ്രതിക്ഷ ആയിരുന്നു ,, കൊറിയയും ജപ്പാനും പൊരുതി തന്നെയാണ് കീഴടങ്ങിയത് ,, വരും നാളുകളില്‍ ഏഷ്യന്‍ ടീം കൂടുതല്‍ കറുത്തു കാട്ടും എന്നാ ഒരു മുന്നറിയിപ്പും അവരുടെ കളിയിലൂടെ വ്യക്തം .. ബ്രസീല്‍ ചിലി മത്സരം ഏക പക്ഷിയമായ മൂന്നു ഗോളിന് ജയിച്ചു ബ്രസീല്‍ കപ്പിന് ഒരു പടി കൂടി അടുതെത്തി സൂപ്പര്‍ പോരട്ടമവും എന്ന് കരുതിയ പോര്‍ച്ചുഗല്‍ സ്പൈന്‍ കളി ഒരു ഗോളിന് ജയിച്ചു സപൈനും കോര്ട്ടെര്‍ ഇലേക്ക് യോഗ്യത നേടി,,

നടുക്കത്തോടെ ആയിരുന്നു കോര്‍ടെര്‍ ഫൈനല്‍ തുടങ്ങിയത് ബ്രസീല്‍ പുറത്തായി ആദ്യം മുന്നിട്ടു നിന്ന ബ്രസീലിനെ ടോട്ടല്‍ ഫുട്ബോളിന്റെ വക്താക്കളായ നെതെര്‍ലാന്‍ഡ്‌ തറപറ്റിച്ചു.. ലടിന്‍ അമേരിക്കന്‍ ഫുട്ബോള്‍ ഇനെ മറന്നു യൂറോപ്യന്‍ ഫുട്ബോള്‍ ശൈലി സ്വീകരിച്ചതാണ്‌ ബ്രസീലിനു പറ്റിയതെന്നു ഫുട്ബോള്‍ പണ്ഡിതന്‍ മാര്‍ വിലയിരുത്തി,, കോച്ച് ഡുംഗ യുടെ പണിയും പോയി കിട്ടി ,, രണ്ടാം മത്സരത്തില്‍ അഫ്രികാന്‍ പ്രതീക്ഷ ഖാന പെനാല്‍ടി ഷൌട്ട് ഔട്ട്‌ ഇല്‍ ഉറുഗ്വെ യോട് തോറ്റു .. എക്സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തില്‍ അവസാന നിമിഷം കിട്ടിയ പെനാല്‍ടി പാഴാക്കി സൂപ്പര്‍ താരമായ ഖ്യന്‍ ദുരന്ത നായകനായി ,, മൂന്നാം കോര്‍ടെരില്‍ ജര്‍മന്‍ പടയോട്ടം ആയിരുന്നു മറഡോണയുടെ കുട്ടികളെ 4 - 0 തകര്‍ത്തു ജര്‍മന്‍ പട അക്ഷരര്ധത്തില്‍ ലോകത്തെ ഞെട്ടിച്ചു, സ്പൈന്‍ പരാഗ്വ മത്സരത്തില്‍ ഏക പക്ഷീയമായ ഒരു ഗോള്‍ ഇന് സ്പൈന്‍ സെമി ബെര്‍ത്ത്‌ ഉറപ്പിച്ചു.. ആദ്യ റൌണ്ട് കളില്‍ ലടിന്‍ അമേരിക്കന്‍ ടീം ഇന് ഉണ്ടായ മുന്‍‌തൂക്കം കോര്‍ടെരില്‍ പാടെ നഷ്ടമായി കണ്ടു,, ഉറുഗ്വ മാത്രമാണ് സെമിയില്‍ കടന്ന ഏക ലടിന്‍ അമേരിക്കന്‍ ടീം,, സെമി ലൈന്‍ അപ്പ്‌ പൂര്‍ത്തി ആയപ്പോ , ജെര്‍മനി X സ്പൈന്‍ ഉറുഗ്വ X നെതെര്‍ലാന്‍ഡ്‌ ഇതായിരുന്നു ക്രമം ,,

ആദ്യ സെമിയില്‍ രണ്ടിനെതിരെ മൂന്നു ഗോളിന് ഉരുഗുയ യെ തോല്‍പ്പിച്ച് നെതെര്‍ ലാന്‍ഡ്‌ കലാശ പോരാട്ടത്തിനായി ഉരുങ്ങി, കളിച്ച ആര് കളികളില്‍ ഒരെണ്ണം പോലും തോല്കാതെ ആണ് ഡച്ച് പട ഫൈനലില്‍ എത്തിയത്, അര്‍ജെന്റിനയെ തറപറ്റിച്ച ഗ്ലാമറുമായി വന്ന ജെര്‍മനി യെ ഏകപക്ഷീയ മായ ഒരു ഗോളിന് തോല്‍പ്പിച്ച് സ്പൈനും നടാടെ ഫൈനലിലേക്ക് യോഗ്യത നേടിയപ്പോള്‍ ലോകകപ്പിന് അതൊരു പുതിയ ചരിത്രമയി , പോള്‍ എന്നാ നീരാളിയുടെ പ്രവജനം ഇ ലോകകപ്പിന്റെ അഭുതമായി ,ജെര്‍മനിയിലെ ഒരു കടല്‍ ജീവി വളര്‍ത്തല്‍ സങ്ങേത ത്തില്‍ സൂക്ഷിച്ച പോള്‍ ഒക്ടപുസ് ഇ ലോക കപ്പില്‍ നടത്തിയ എല്ലാ പ്രവജനവും അച്ചെട്ടയിരുന്നു , ,, ജെര്‍മനി സ്പൈനിനോട് തോല്കുമെന്നു പ്രവചിച്ച നീരാളിയുടെ ജീവന് പോലും ഭീഷണി ഉയര്‍ന്നു ..

സുന്ദരമായിരുന്നു തോറ്റവരുടെ ഫൈനലും , ജെര്‍മനി ഉരുഗുയ യെ തോല്പിച്ചത് 3 - 2 മാര്‍ജിനില്‍ , തോമസ് മുള്ളറും ഡിഗോ ഫോര്‍ലനും ഗോള്‍ നേടി . ഇതോടെ 5 ഗോള്‍ നേടിയ നാലു പേര്‍ സുവര്‍ണ പാതുകത്തിനയുള്ള മത്സരത്തില്‍ സജീവമായി . ആദ്യം ഗോള്‍ നേടിയത് ജെര്‍മനി ആയിരുന്നു. ഫോര്‍ലാന്‍ ഇലൂടെ സമനില നേടി ഉറുഗ്വ പിന്നെ ലീഡും നേടി , പിന്നെ രണ്ടു ഗോള്‍ തിരിച്ചടിച്ചു ജെര്‍മനി വിജയിച്ചപ്പോ ലോക കപ്പിലെ തന്നെ സുന്ദരമായ ഒരു മത്സരമായി ലൂസേര്സ് ഫൈനല്‍ മാറി,

സ്പൈന്‍ ഡച്ച് ഫൈനല്‍ കണ്ടു മടുത്ത പേരില്‍ നിന്നും ഒരു മോജനം ആയിരുന്നു അതു , ഡച്ച് കാര്‍ നേരത്തെ രണ്ടു ഫൈനല്‍ കളിചിട്ടുന്ടെങ്കില്‍ കൂടി , ഇതൊരു പുതുമ ആയിരുന്നു, , പ്രതിഷിച്ച നിലവാരം പുലര്‍ത്തിയില്ല കലാശ പോരാട്ടം. 13 മഞ്ഞ കാര്‍ഡും 1 ചുവപ്പ് കാര്‍ഡും ഉണ്ടായി ഫൈനലില്‍ അതില്‍ 7 മഞ്ഞയും ഒരു ചുവപ്പ് കാര്‍ഡും കണ്ടു ഹോള്‍ലാന്‍ഡ്‌ കയ്യാങ്കളിയില്‍ മുന്നിട്ടു നിന്നു എക്സ്ട്രാ ടൈം ഇലേക്ക് നീണ്ട മത്സരത്തില്‍ 116 അം മിനുട്ട് ഇല്‍ ഇനിയെസ്ട നേടിയ ഒരു ഗോള്‍ ഇന് നെതെര്‍ലാന്‍ഡ്‌ ഇനെ തോല്‍പ്പിച്ച് സ്പൈന്‍ പുതിയ ചരിത്രം എഴുതി. 19 ആം, ലോക ജേതാകള്‍ , യുറോപ് വന്കരയ്കു പുറത്തു ചാമ്പ്യന്‍ ആവുന്ന ആദ്യത്തെ യുറോപ് ടീം ,, ലോക ചാമ്പ്യന്‍ മാരുടെ ഇടയില്‍ ഒരു പുതിയ പേരും കൂടി .

ഉരുഗുയുടെ പടയോട്ടം ആയിരുന്നു ഇ ലോക കപ്പിന്റെ ഹൈലേറ്റ് , ലടിന്‍ അമേരിക്ക പ്ലേ ഓഫ്‌ കളിച്ചു കടന്നു കൂടിയ അവര്‍ ഡിഗോ ഫോര്‍ലാന്‍ എന്നാ പ്രതിഭയുടെ കരുത്തില്‍ സെമിയില്‍ വരെ എത്തി, ഫോര്‍ലാന്‍ തന്നെ ആയിരുന്നു വേള്‍ഡ് കപ്പ്‌ മികച്ച താരത്തിനുള്ള ഗോള്ടെന്‍ ബോല്‍ പുരസ്കാരവും . 5 ഗോള്‍ അടിച്ച ജെര്‍മനിയുടെ യുവ തരാം ഗോള്ടെന്‍ ബൂട്ട് പുരസ്കാരവും ഫിഫ യുടെ മികച്ച യുവ താരത്തിനുള്ള പുരസ്കാരവും നേടി ,, ഫെയര്‍ പ്ലേ ടീം ആയി സ്പൈന്‍ തന്നെ തിരഞ്ഞെടുത്തു ,,

ഒരു മാസക്കാലം ലോകം ഒരു പന്തിന്റെ പിറകില്‍ ആയിരുന്നു ,, എവിടെയും സംസാരം ലോക കപ്പിനെ കുറിച്ച് മാത്രം ഇനി ഒരു കാത്തിരിപ്പാണ് 4 വര്‍ഷങ്ങളുടെ കാത്തിരിപ്പു , ഇനി ബ്രസീലില്‍ .. മനസില്‍ വുവുസേല യുടെ ഇരമ്പം മനസില്‍ ബാകി .

അമ്മ

അപ്പുറത്തെ ജാനകി ചേച്ചിയും ശോഭയും അടക്കം പറഞ്ഞു ,, കുഞ്ഞിനെ പെട്ടിട്ടു രണ്ടുമാസം തികച്ചയില്ല നാളെ പോവുകയാ ദുബയിലോട്ടു ,,അതിനെ ഇവിടെ ഒറ്റയ്കിട്ടിട്ടു ..ഇങ്ങനെയും മനസാക്ഷി ഇല്ലാത്ത പെണ്ണുങ്ങള്‍ ഉണ്ടോ ? ചെറിയ കൊച്ചിനെ അതിനു മുലപ്പാല്‍ കൊടുക്കാതെ .. ഹോ എങ്ങിനെ മനസ്സ് വരുന്നു ..പക്ഷെ അവള് തിരിച്ചു പോവാന്‍ തന്നെ തീരുമാനിച്ചിരുന്നു .. വിധി അവള്‍ക്കായി ഒരുക്കി വച്ച കൃരതകളെ നേരിടാന്‍ .. ആകസ്മികമായി വന്ന പ്രിയമുള്ളവാന്റെ മരണം .. ബാകി വച്ച ബാധ്യതകള്‍ ,, പോയെ മതിയാവു !!

ഇന്നവന്‍ അരുണ്‍ അഡ്മിഷന്‍ ഇന് വേണ്ടി പോവുകയാണ് എഞ്ചിനീയറിംഗ് ഇന്റെ ,, പുത്തന്‍ ബൈക്ക് ഇന്റെ കീ കറക്കി കൊണ്ടസന്തോഷത്തോടെ അവന്‍ അമ്മയെ നോക്കി ചിരിക്കുമ്പോള്‍ അവള്‍ ഓര്‍ത്തു ,, ഭാഗ്യം ,, കൊടുക്കാതെ പോയ അമ്മിഞ്ഞ പാലിന്റെ പരിഭവം ഇവനില്‍ നിന്നും കേള്‍കേണ്ടി വന്നില്ലല്ലോ .