ചുമ്മാ ,, ഒരു രസം,, ചിലപ്പോ ഇ സാധങ്ങള്‍ ഒക്കെ നിങ്ങള്‍ പലയിടത്തും വായിച്ചിട്ടുണ്ടാവും . എന്നാലും എന്റെ വക കൂടി ഇരിക്കട്ടെ,, ഒരു കള്ളനായ എന്നെ മോഷ്ടാവെന്ന് വിളിക്കരുതെന്നു അപേക്ഷ ..
2009 ഡിസംബർ 11, വെള്ളിയാഴ്‌ച
ഒരു മെസ്സ് ദിവസം
ഇന്ന് കൃത്യം അഞ്ചു മണിക്ക് തന്നെ ഇറങ്ങി, വര്‍ക്ക് കൂടുതലുണ്ടായിരുന്നു എങ്കിലും പെണ്ടിംഗ് വച്ചു.. നേരത്തെ റൂമില്‍ എത്തണം കാരണം ഇന്ന് എന്റെ മെസ്സ് ആണ് ,, റൂമില്‍ എത്തിയിട്ട് വേണം കറി ഉണ്ടാക്കാന്‍,, നേരെ ബസ് സ്റ്റോപ്പ് ഇലേക്ക് വച്ചു പിടിച്ചു ,, കുറച്ചു വെയിറ്റ് ചെയ്തതേ ഉള്ളു എന്റെ ബസ് വന്നു ,, ഞാന്‍ കാര്‍ഡ് പഞ്ച് ചെയ്തു ബസില്‍ കേറി,, ഒരു ഫില്പിനെ ആണ് ഡ്രൈവര്‍ ,,സീറ്റിലേക്ക് ഇരുന്നു ,, തൊട്ടടുത്ത സീറ്റില്‍ ഒരു പാക്കിസ്ഥാനി കാലും കയറ്റി വച്ചിരിക്കുന്നു,, എനിക്കയാളോട് ദേഷ്യം തോന്നി, ,, ടിഫ്ഫിന്‍ ബോക്സ് മടിയില്‍ വച്ചു സീറ്റില്‍ പിറകോട്ടു ചാഞ്ഞു ഇരുന്നു,, ഒരു മിസ്സ് കാള്‍ മൊബൈല്‍ നോക്കി നാട്ടില്‍ നിന്ന് സൂരജ് ആണ്,, ഞാന്‍ മൊബൈല്‍ പോക്കറ്റില്‍ ഇട്ടു , കറുപ്പും വെളുപ്പും ഇട്ടു പെണ്‍കുട്ടികള്‍ ബസ് കേറാന്‍ കത്ത് നിക്കുകയാണ് നല്ല തിരക്കാണ് ,, ബസ് വന്നു നിന്ന് നമ്മള്‍ തള്ളി കയറാന്‍ നോക്കി ,, "എവിടെക്കാ സഞ്ചിയും തൂക്കി രാവിലെ തന്നെ " ബസിലെ ക്ലീനെര്‍ കു ദേഷ്യം അടക്കാന്‍ വയ്യ ,, ചില വിദ്വാന്മാര്‍ മുന്നിലൂടെ കേറിയിട്ടുണ്ട് ..മുന്നില്‍ കേറിയ രണ്ടുണ്ട് കാര്യം ക്ലീനെര്‍ സാറിന്റെ കുത്ത് വാക്കുകള്‍ ഒഴിവാക്കാം പിന്നെ തരുണി മണികളെ തോട്ടി ഉരുമ്മി അങ്ങനെ, , ബസില്‍ ഇന്ന് നല്ല തിരക്കാണ് ഞങള്‍ പടവിലാണ് ക്ലീനെര്‍ തങ്ങി പിടിച്ചിട്ടുണ്ട് ,, ചീത്ത പറയുമെങ്ങിലും ആളിനിത്തിരി സ്നേഹം ഒക്കെ ഉണ്ട്,,രണ്ടു മൂന്നു സ്റ്റോപ്പില്‍ ബസ് നിര്‍ത്തിയില്ല ബസ് പെട്ടെന്ന് തന്നെ കോളേജ് സ്റ്റോപ്പില്‍ എത്തി ... ... മൈ ഫ്രണ്ട് .. ആരോ തട്ടി വിളിച്ചു ഫിലെപിനെ ഡ്രൈവര്‍ ആയിരുന്നു .. കണ്ണ് തുറന്നു നോക്കിയപ്പോ ഞാനിറങ്ങേണ്ട സ്ഥലം നേരത്തെ കഴിഞ്ഞിരുന്നു .. ഇനി തിരിച്ചു പോകനമെങ്ങില്‍ വേറെ ബസ് പിടിക്കണം .. സമയം ഒരു പാട് വയ്കും ഇനി റൂമില്‍ എത്താന്‍ ട്രാഫിക് ഉം ഉണ്ട്,, ഇനി പോയിട്ട് എപ്പോ കറി വയക്കാനാണ് ... ഞാന്‍ ധ്രിതിയില്‍ മറ്റൊരു ബസിന്റെ അടുത്തേക്ക് നടന്നു .....
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)